നെടുമങ്ങാട് : നെടുമങ്ങാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചു. ആകെയുള്ള പതിനൊന്ന് സീറ്റിൽ സി.പി.എം ആറും സി.പി.ഐ ഒന്നും സീറ്റ് നേടി.ശക്തമായ മത്സരം കാഴ്ചവച്ച കോൺഗ്രസ് 4 സീറ്റിൽ വിജയിച്ചു.പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം ഭരണസമിതിയിലേക്ക് കോലിയക്കോട് എൻ.കൃഷ്ണൻ നായർ,എൻ.ബാബു,എസ് ദീഷിത്,എ.എം റൈസ്,പ്രാഥമിക കർഷക വായ്പാ സംഘം ജീവനക്കാരുടെ വിഭാഗത്തിലേക്ക് സി.ജി സുനിൽകുമാർ,എസ്.സി-എസ്.ടി വിഭാഗം ഭരണ സമിതിയിലേക്ക് ബി.വിദ്യാധരൻകാണി,ഇൻഡസ്ട്രിയൽ സഹകരണ സംഘം ഭരണസമിതിയിലേക്ക് എൻ.ആർ ബൈജു (എതിരില്ല) എന്നിവരാണ് വിജയിച്ച എൽ.ഡി.എഫ് അംഗങ്ങൾ. കാർഷിക വായ്പേതര സഹകരണ സംഘം ഭരണസമിതിയിലേക്ക് അഡ്വ.തേക്കട അനിൽകുമാർ,കാർഷിക വായ്പേതര സഹകരണ സംഘം ജീവനക്കാരുടെ വിഭാഗത്തിലേക്ക് ആനാട് പി.ഗോപകുമാർ, വനിതാ പ്രതിനിധികളുടെ വിഭാഗത്തിലേക്ക് ആർ.ജെ മഞ്ജു, ക്ഷീരസംഘം ഭരണസമിതിയിലേക്ക് വട്ടപ്പാറ ചന്ദ്രൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധികൾ.