khoshayathra

കുഴിത്തുറ:വെള്ളിമല ഹിന്ദുധർമ്മ വിദ്യാപീഠത്തിന്റെ കീഴിൽ മേൽപ്പുറം യൂണിയൻ മതപാഠശാല വിദ്യാർത്ഥി സമ്മേളനവും ഘോഷയാത്രയും നടന്നു. ഇന്നലെ രാവിലെ 8ന് മീനച്ചൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പാടന്താലുമൂട് ഇട്ടിയാറക്കുളം ശ്രീ നാഗദേവി വനദുർഗ ഭഗവതി ക്ഷേത്രത്തിൽ അവസാനിച്ചു.മീനച്ചൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര മതപാഠശാല ഭാരവാഹി ചന്ദ്രിക ദേവീ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയിൽ ആയിരക്കണക്കിന് മതപാഠശാല വിദ്യാർത്ഥികളും ഭക്തജനങ്ങളും പങ്കെടുത്തു. ക്ഷേത്രത്തിൽ നടന്ന സമ്മേളനത്തിൽ വെള്ളിമല ഹിന്ദുധർമ്മ വിദ്യാപീഠം സ്വാമി ചൈതന്യ നന്ദജി മഹാരാജ്,സ്വാമി ശിവാത്മാനന്ദജി മഹാരാജ് എന്നിവർ പങ്കെടുത്തു.