ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കായികമത്സരങ്ങളുടെ ഭാഗമായ ഫുട്ബാൾ ടൂർണമെന്റ് അന്തർദേശീയ ഫുട്ബാൾ താരം വി.പി. ഷാജി ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ കൺവീനർ അജി.എസ്.ആർ.എം, അന്തർദേശീയ ഫുട്ബാൾ താരം രാജീവ് കുമാർ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ആദ്യമത്സരങ്ങളിൽ അയ്യങ്കാളി സ്പോർട്സ് സ്കൂൾ സൈനിക സ്കൂളിനെയും ജി.വി. രാജ സ്പോർട്സ് സ്കൂൾ സെന്റ് വിൽസൺ കണിയാപുരത്തിനെയും സെന്റ് ജോസഫ് തിരുവനന്തപുരം സെന്റ് മേരീസ് വെട്ടുകാടിനെയും ജി.എച്ച്.എസ്.എസ് ഞെക്കാട് പുല്ലുവിള ലിയോ 13 നെയും പരാജയപ്പെടുത്തി.