മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1989-90 വർഷത്തിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു. പൂർവ്വ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും 29 ന് സ്കൂൾ അങ്കണത്തിൽ വച്ച് ആദരിക്കാനും യോഗം തീരുമാനിച്ചു. 1989-90ൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സിക്ക് പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഈ കൂട്ടായ്മയിൽ സഹകരിക്കുന്നതിനും പരിപാടി വൻവിജയമാക്കുന്നതിനായി പൂർവ്വ വിദ്യാർത്ഥികളായ ലാലു.ജി., അനിത ( കൈലാസ് ലാബ്, ചിറയിൻകീഴ് ) എന്നിവരെ 952672 7895, 9895226250 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ അറിയിച്ചു.