ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുമായി ബന്ധപ്പെട്ട വിശയങ്ങൾ ഉന്നയിച്ച് ബി.ജെ.പി ആറ്റിങ്ങൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.ദേശീയ നേതാവ് തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു.കമ്മിറ്റി പ്രസിഡന്റ് അജിത് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.വെങ്ങാനൂർ ഗോപൻ,​മണമ്പൂർ ദിലീപ്,​ഒറ്റൂർ മോഹനദാസ്,​വിലോചന കുറുപ്പ്,​മധുസൂദനൻ,​ രാജശേഖരൻ,​ഗീത,​വിമേഷ്,​വക്കം അജിത്,​ശിവൻപിള്ള,​രാജേഷ് മാധവൻ എന്നിവർ സംസാരിച്ചു.