d-premraj

തിരുവനന്തപുരം: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മയായ വെണ്മയുടെ ആഭിമുഖ്യത്തിൽ 'വെൺതണൽ സ്നേഹ കുടുംബസംഗമം- 2019' ഷാർജയിലെ മജിലിസ് അൽമദീന ഹാളിൽ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ഫസലുദ്ദീൻ, സി. ശശി, നവാസ് എം.എ, അഷറഫ്, നാസർ, ശശികുമാർ രത്നഗിരി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം. സുദർശനൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സുഭാഷ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വെണ്മയുടെ വരുംകാല പ്രവർത്തനങ്ങളുടെ ഏകദേശരൂപം ഡി. പ്രേംരാജ് വിശദീകരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ഫോട്ടോ: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്‌മയായ വെണ്മ സംഘടിപ്പിച്ച 'വെൺതണൽ സ്നേഹ

കുടുംബസംഗമം- 2019' പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്യുന്നു