വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ നടന്നുവന്ന സമ്പൂർണ ഭക്ഷ്യ സുരക്ഷ ബോധവത്കരണ സെമിനാർ സമാപിച്ചു. പത്ത് ദിവസങ്ങളിലായി നടന്നുവന്ന സെമിനാറിൽ ജനപ്രതിനിധികൾ,അംഗൻവാടി പ്രവർത്തകർ,വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ,ആശ വോളറ്റിയർമാർ,കുടുംബശ്രീ പ്രവർത്തകർ,പാചക തൊഴിലാളികൾ,വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.ക്ലാസുകൾക്ക് ന്യൂട്രീഷനിസ്റ്റ് ലക്ഷ്മി ശങ്കർ,ഭക്ഷ്യ സുരക്ഷ ഓഫീസർ ജോൺ വിജയകുമാർ,മെഡിക്കൽ ഓഫീസർ ഡോക്ടർ അൻവർ അബാസ്,ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.സെമിനാറി നോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം ഉദ്ഘാടനം ചെയ്തു.