തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്രോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. എ.കെ.ബി.ഇ.എഫ് സംസ്ഥാന അസി. സെക്രട്ടറി പി. സുരേഷ് കുമാർ, എംപ്ലോയീസ് യൂണിയൻ സംഘം ജനറൽ സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ, എ.കെ.ഡി.സി.ബി.ഇ.സി ഭാരവാഹികളായ എൻ. ജയമോഹനൻ, ആർ. പത്മകുമാർ, ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാർ, നന്ദകുമാർ, കെ.പി. ഹരിശ്ചന്ദ്രൻ, കരുകുളം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.