തിരുവനന്തപുരം : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അടുത്തമാസം ആരംഭിക്കുന്ന കോഴ്സുകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും പൊലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ, പാരാലീഗൽ പ്രാക്ടീസിൽ ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിലെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിതയോഗ്യതയുളളവർ www.ignou.ac.in എന്ന ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ www.ignou.ac.in എന്ന സൈറ്റിലും 7012439658, 9497942567, 9495768234 എന്നീ ഫോൺമ്പരുകളിലും ലഭ്യമാണ്.