v-k-manikandannair-anusma

മലയിൻകീഴ് :കെ.പി.സി.സി മുൻ അംഗവും മലയിൻകീഴ് ഗ്രാമപാഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വി.കെ.മണികണ്ഠൻനായരുടെ 15 മത് അനുസ്മരണ യോഗം ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗത്തിൽ വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ബാബു കമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി മലയിൻകീഴ്‌ വേണുഗോപാൽ,ജില്ലാപഞ്ചായത്ത് അംഗം ശോഭനകുമാരി,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധകൃഷ്ണൻനായർ,ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൽ.അനിത,മായാരാജേന്ദ്രൻ,പേയാട് ശശി മണ്ഡലം പ്രസിഡന്റുമാരായ മുഹമ്മദ് ഇക്ബാൽ,ഗോപൻ,മലവിളബിജു,വിനോദ് രാജ് ,മൂലത്തോപ്പ് ജയൻ,ജയകുമാർ,നെടുക്കാട് അനിൽ,ഡി.മുരുകൻ,നടുക്കാട് അനിൽ എന്നിവർ സംസാരിച്ചു.