തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) ആലപ്പുഴയിൽ സംഘടിപ്പിച്ച 7ാമത് ചലച്ചിത്ര മേളയിൽ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനി അപർണ പ്രഭാകർ സംവിധാനം ചെയ്‌ത വെള്ളായണി കായൽ എന്ന ഡോക്യുമെന്ററി അഞ്ച് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററി, സംവിധാനം, വിവരണം, എഡിറ്റിംഗ്, കാമറ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം. വെള്ളായണി കായലിന്റെ നിലവിലെ അവസ്ഥയും പുനരുജ്ജീവനവും പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്ററി. ശരത് ഗീതാലാൽ ആണ് എഡിറ്റർ. ഷെർജി, അജിത് മോഹനൻ എന്നിവരാണ് കാമറ.