തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് 25 വയസസിൽ താഴെയുള്ള യുവതികൾക്കായി സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനം ഇന്ന് വൈകിട്ട് 3ന് വഴുതക്കാട് വിമൻസ് കോളേജിൽ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അദ്ധ്യക്ഷത വഹിക്കും. 19 വരെ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലനം. ബോർഡ് മെമ്പർ സെക്രട്ടറി മിനിമോൾ, വിമൻസ് കോളജ് പ്രോഗ്രാം ഓഫീസർ ഡോ. പി. ശാന്തി, കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എ.ആർ. റിയാസ്, ആയുർവേദ കോളജ് യൂണിയൻ ചെയർപേഴ്സൺ ഷെരീന, യുവജനക്ഷേമബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി ആർ.എസ്, കോ ഓർഡിനേറ്റർ എ.എം. അൻസാരി തുടങ്ങിയവർ പങ്കെടുക്കും. ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 750 പേർക്കാണ് പരിശീലനം നൽകുന്നത്. ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ വൈകിട്ട് 4 മുതൽ 6 വരെയും ഗവൺമെന്റ് വിമൻസ് കോളേജിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ് പരിശീലനം.