വെഞ്ഞാറമൂട്: കാണാതായ വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലിയക്കോട് തുമ്പിക്കോണം ബിജു ഭവനിൽ വിദ്യാധരനെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വേളാവൂർ കീഴാമലയ്ക്കൽ ക്ഷേത്രത്തിൽ വച്ച് നാട്ടുകാർ ഇദ്ദേഹത്തെ കണ്ടിരുന്നു. രാത്രിയായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരവെ ഇന്നലെ ഉച്ചക്ക് 12ന് കീഴാമലയ്ക്കൽ തോട്ടിൽ മൃതദേഹം കാണ്ടെത്തുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഭാര്യ. പരേതയായ വസന്ത. മക്കൾ പരേതനായ ബിജു, ഷിബു, സജീവ്.