ഉള്ളൂർ: മെഡിക്കൽ കോളേജ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം ഇടത്തറ ഹരിത ഭവനിൽ ആനിയെയാണ് (51) മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാരപുരം പൊട്ടക്കുഴി റോഡിൽ താമരഭാഗത്ത് കോർപറേഷന്റെ അധീനതയിലുള്ള കിണറിനുള്ളിൽ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിനുള്ളിൽ കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ ഭാഗത്തേക്ക് അധികം ആരും പോകാറില്ല. മദ്യപരുടെ സ്ഥിരം താവളമാണിവിടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബിന്ദു മക്കൾ: കവിത, സരിത.