വിഴിഞ്ഞം: ജനമൈത്രി പൊലീസ് സ്റ്റേഷൻ വിഴിഞ്ഞം,കടലോര ജാഗ്രത സമിതി,നിംസ് മെഡിസിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിഴിഞ്ഞം ജനമൈത്രി പൊലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വിഴിഞ്ഞം സബ് ഇൻസ്‌പെക്ടർ രഞ്ജിത് ഉദ്ഘാടനം ചെയ്തു.സബ് ഇൻസ്‌പെക്ടർ സുനിൽ അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞം സി ആർ ഓ ഷറഫുദ്ദീൻ,വിഴിഞ്ഞം ലയൺസ് ക്ലബ് അഡ്മിനിസ്‌ട്രേറ്റർ വിനോദ് കുമാർ,നിംസ് മെഡിസിറ്റി ഡോ.ജെസ്‌ന,കടലോര ജാഗ്രത സമിതി അംഗം മുത്തപ്പൻ,ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു ക്യാമ്പിൽ ജീവിത ശൈലീ രോഗനിർണയം,നേത്ര പരോശോധന, ദന്തൽ വിഭാഗം, കാർഡിയോളജി വിഭാഗം, ഇ സി ജി എന്നിവ പൊതു ജനങ്ങൾ പ്രയോജനപ്പെടുത്തി.