തിരുവനന്തപുരം: വളളത്തോൾ നഗറിനും എറണാകുളത്തിനുമിടയിൽ റെയിൽ ട്രാക്കിൽ സുരക്ഷാജോലിയുള്ളതിനാൽ 10 മുതൽ 14 വരെ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകും. എറണാകുളം- ഗുരുവായൂർ, ഗുരുവായൂർ - പുനലൂർ, തൃശൂർ - കോഴിക്കോട്, തൃശൂർ - കോയമ്പത്തൂർ പാസഞ്ചറുകൾ തൃശൂരിൽ യാത്ര നിറുത്തും. എറണാകുളം - പൂനെ, തിരുവനന്തപുരം - നിസാമുദ്ദീൻ പ്രതിവാര എക്സ് പ്രസ്, കൊച്ചുവേളി - ലോകമാന്യതിലക് ദ്വൈവാര എക്സ്‌പ്രസ് തുടങ്ങിയവയുൾപ്പെടെ ട്രെയിനുകൾ വൈകും.