ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ദക്ഷിണാഫ്രിക്ക എയും ഇന്ത്യ എയും തമ്മിലുള്ള അനൗദ്യോഗിക ഏകദിന പരമ്പരയിൽ അതിഗംഭീര പ്രകടനമാണ് ശിവം ദുബെയെന്ന 27 കാരൻ കാഴ്ചവച്ചിരുന്നത്.

നാല് മത്സരങ്ങളിൽ നിന്ന് 144.85 സ്ട്രൈക്ക് റേറ്റിൽ നേടിയത് 155 റൺസാണ്. ആദ്യ ഏകദിനത്തിൽ 60 പന്തുകളിൽ 79 റൺസുമായി പുറത്താകാതെ നിന്നു.