തിരുവനന്തപുരം: ലെനിൻ രാജേന്ദ്രനും എം.ജെ. രാധാകൃഷ്‌ണനും ചലച്ചിത്രമേളയുടെ ആദരം. ചിത്രകാരൻ രാജാരവിവർമ്മയുടെ ജീവിതത്തിലെ ഒരു പ്രത്യേകഘട്ടത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത മകരമഞ്ഞിന്റെ പ്രദർശനം കാണാൻ ലെനിൻ രാജേന്ദ്രന്റെ കുടുബാംഗങ്ങളും എം.ജെ. രാധാകൃഷ്ണന്റെ ഭാര്യ ശ്രീലതയും എത്തിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് എം.ജെ. രാധാകൃഷ്ണനാണ്. ചിത്രത്തിന് മുന്നോടിയായി എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണ ജീവിതം ആസ്പദമാക്കി ഗിരീഷ് ബാലകൃഷ്‌ണൻ തയ്യറാക്കിയ ' പ്രകാശം പരത്തിയ കാമറ ' എന്ന പുസ്‌തകം സംവിധായകൻ ജയരാജ് രഞ്ജി പണിക്കർക്ക് നൽകി പ്രകാശനം ചെയ്‌തു. സംവിധായകരായ സിബി മലയിൽ, ജയരാജ്, കമൽ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി തുടങ്ങിയവരും പങ്കെടുത്തു.