കാട്ടാക്കട:നെയ്യാർഡാമിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ തടഞ്ഞ് നിറുത്തി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.വാഴിച്ചൽ മഞ്ചാംകോട് ആറ്റൂർശ്രീ ഭവനിൽ ശ്രീനാഥ് (31)ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പുരവി മലയിലായിരുന്നു സംഭവം.ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെ പ്രതിയെ നെയ്യാർഡാം സബ് ഇൻസ്പെക്ടർ എസ്.സാജുവും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.