elope

ഓച്ചിറ: പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പം ഒളിച്ചോടിയ 35കാരിയെയും 28കാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പ്രയാർ സ്വദേശിനിയായ വീട്ടമ്മയെയും സ്വകാര്യ ബസ് ഡ്രൈവറും രണ്ടുകുട്ടികളുടെ പിതാവുമായ പുലിയൂർ എണ്ണക്കാട്ട് സുനിൽ ഭവനത്തിൽ അനിയെയുമാണ് കായംകുളം സി.എെ വിനോദിന്റെ നേതൃത്വത്തിൽ മാന്നാറിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: വിദേശത്തുള്ള ഭർത്താവിന്റെ നിർദ്ദേശാനുസരണം യുവതി മാവേലിക്കരയിലുള്ള പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോയിരുന്നത് അനി ഓടിക്കുന്ന സ്വകാര്യ ബസിലായിരുന്നു. കഴിഞ്ഞ 22ന് കോച്ചിംഗ് ക്ലാസിന് പോകുന്നുവെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബാലപീഡന നിയമപ്രകാരം യുവതിയെ തിരുവന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും പ്രേരണാക്കുറ്റത്തിന് അനിലിനെ മാവേലിക്കര സബ് ജയിലിലേക്കും റിമാൻഡ് ചെയ്തു.