help

കിളിമാനൂർ:റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി .പി .എം ആഭിമുഖ്യമുളള കേളികലാസാസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായധനം കൈമാറി.കേളി കലാസാംസ്കാരിക വേദി പ്രവർത്തകൻ ന​ഗരൂർ രത്നരാജനാണ് ചികിത്സാ സഹായധനം കൈമാറി.ന​ഗരൂർ ജം​ഗ്ഷനിൽ നടന്ന ചടങ്ങിൽ ബി.സത്യൻ എം .എൽ .എ സംഘടനയുടെ സഹായധനമായി 147000 രൂപയുടെ ചെക്ക് രത്നരാജന് കൈമാറി.സി.പി.എം ലോക്കൽ സെക്രട്ടറി എം.ഷിബു അദ്ധ്യക്ഷത വഹിച്ചു.എസ് .യഹിയ,എസ് .നോവൽരാജ്, ജി .പി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.പ്രവാസിസംഘം ഏരിയാ സെക്രട്ടറി ആനൂർ ഉണ്ണികൃഷ്ണൻ സ്വാ​ഗതവും കേളി ഭാരവാഹി പ്രദീപ് നന്ദിയും പറഞ്ഞു.