
കിളിമാനൂർ: ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വനപ്രവർത്തനങ്ങളുടെ ഭാഗമായി മടവൂർ റീജിയണൽ കമ്മറ്റിയുടെ ഗൃഹസന്ദർശനത്തിന് തുടക്കമായി.മടവൂർ പഞ്ചായത്ത് പരിധിയിലെ കിടപ്പുരോഗികളെ സന്ദർശിച്ചു.കെ.എം ജയദേവൻമാസ്റ്റർ സ്മാരക പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ.മടവൂർ അനിൽ ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ 16 കിടപ്പുരോഗികളെ സന്ദർശിച്ചു.ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അവശ്യവസ്തുക്കൾ വിതരണം ചെയ്തു.വരും ഘട്ടങ്ങളിൽ ഇവർക്ക് സാന്ത്വനമെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കമ്മറ്റി നേതൃത്വം നൽകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്,ട്രസ്റ്റ് റീജിയണൽ കമ്മറ്റി ചെയർമാൻ ഷൈജുദേവ്, കൺവീനർ ജി.എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.