കല്ലമ്പലം: മടവൂർ ഗവ. എൽ.പി.എസിലെ കേരോത്സവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തേങ്ങ ചേർത്ത വിവിധയിനം ഭക്ഷണ സാധനങ്ങൾ, ഇളനീർ, അലങ്കാര വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, പൂക്കുലരസായനം, ഉറി, അടുക്കള ഉപകരണങ്ങൾ, കൊതുമ്പുവള്ളം, കുരുത്തോല, ചിരട്ട ഉത്പന്നങ്ങൾ, തൊണ്ട് കൊണ്ടുള്ള കൗതുകവസ്തുക്കൾ, ഈർക്കിൽ കൊണ്ടുണ്ടാക്കിയ കൊട്ടാര വിസ്മയങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.