crime

അഹമ്മദാബാദ് : ഗുജറാത്തിലെ ഭവ്നഗറിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷമായി അമ്മയുടെ സഹായത്തോടെ പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ ഒളിവിലാണ്. ഭവ്നഗറിലെ ഭുട്ടിയ ഗ്രാമത്തിലാണ് സംഭവം. അച്ഛൻ പുറത്തുപോകുന്ന സമയത്താണ് അമ്മയുടെ സഹായത്തോടെ പ്രതികൾ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടിയും പൊലീസിൽ മൊഴി നൽകി. ശാന്തി ധൻധുകിയ (46), ബാബുഭായി സർതൻപര(43), ചന്ദ്രേഷ് സർതാൻഅമ്മപാര(32) എന്നിവരാണ് അറസ്റ്റിലായത്