ബാലരാമപുരം:.ബാലരാമപുരം ഫൊറോനയിലെ കിടാരക്കുഴി ഇടവകയിൽ നടന്ന കെ.എൽ.സി.എ,​ കെ.എൽ.സി.ഡബ്യൂ.എ സംയുക്തമായി സംഘടിപ്പിച്ച സമുദായ സംഗമത്തിന്റെ വിജയാഘോഷവും ക്രിസ്തുമസ് ആഘോഷവും ഫെറോന വികാരി.ഫാ.ഷൈജുദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ ബാലരാമപുരം ഫെറോന പ്രസിഡന്റ് വികാസ്കമാർ,​ കെ.എൽ.സി.ഡബ്യൂ.എ പ്രസിഡന്റ് ഷീബ,​ കോൺക്ലിൻ ജിമ്മി ജോൺ,​ ബിപിൻ.എസ്.പി,​ സജിത.എസ്,​ ബിനു.എസ് എന്നിവർ പ്രസംഗിച്ചു. നെയ്യാറ്റിൻകരയിൽ നടന്ന കെ.എൽ.സി.എ സംഗമത്തിൽ ഒരു ലക്ഷത്തി പതിനായിരം പേർ പങ്കെടുത്തെന്ന് ലാറ്റിൻ കാത്തലിക് അസോസിയേഷൻ അറിയിച്ചു.