കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ മണലോടയിൽ കള്ളവാറ്റ് നടത്തിയ മദ്ധ്യവയസ്കൻ പിടിയിൽ. മണലോട വലിയമല സ്വദേശി കുമാർ (53) ആണ് പിടിയിലായത്. ഇയാൾ വീടിനടുത്ത് കള്ളവാറ്റ് നടത്തവെയാണ് പിടിയിലാകുന്നത്. ഇയാളിൽ നിന്ന് ഒരുലിറ്റർ കള്ളവാറ്റും കൈവശം വച്ചിരുന്ന ഒരു തോക്കും പിടിച്ചെടുത്തു.തക്കല എക്സൈസ് പൊലീസ് ഇൻസ്‌പെക്ടർ വിമലയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.