ബാലരാമപുരം: വെങ്ങാനൂർ ഭഗവതിനട മേജർ ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തൃക്കാർത്തിക മഹോത്സവ കമ്മിറ്റി അറിയിച്ചു. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര,​ തിരുവനന്തപുരം ഡിപ്പോകളിൽ നിന്നും പ്രത്യേക പൊങ്കാല സർവീസ് നടത്തും. പള്ളിച്ചൽ ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായി പൊങ്കാലയിടാനെത്തുന്ന ഭക്തർക്ക് ആരോഗ്യസുരക്ഷയൊരുക്കും. ഫയർഫോഴ്സും ഇന്ന് ഉത്സവമേഖലയിൽ ക്യാമ്പ് ചെയ്യും. പുന്നമൂട്,​ പള്ളിച്ചൽ,​ ബാലരാമപുരം,​ പെരിങ്ങമല,​ വെങ്ങാനൂർ,​ ചാവടിനട,​മംഗലത്തുകോണം,​കട്ടച്ചൽക്കുഴി,​ വിഴിഞ്ഞം തുടങ്ങിയ മേഖലകളിൽ നിന്നും സൗജന്യവാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.