വെഞ്ഞാറമൂട്: അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 13-ാമത് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിൽ ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ മികച്ച നാടകമായും നടനായി പ്രമോദ് വെളിയനാട് (നളിനാക്ഷന്റെ വിശേഷങ്ങൾ ), നടിയായി മഞ്ജു റജി (അമ്മ,കാളിദാസ കലാകേന്ദ്രം) എന്നിവരെയും തെരഞ്ഞെടുത്തു. മികച്ച ജനപ്രിയ നാടകവും രണ്ടാമത്തെ നാടകവും ഉൾപ്പെടെ 6 പുരസ്കാരങ്ങൾ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ നാടകം കരസ്ഥമാക്കി. ഇ. എ രാജേന്ദ്രൻ (സംവിധായകൻ), ശുഭ രഘുനാഥ് (ഗായിക) ഷിബു .എസ് കൊട്ടാരം ( ദീപസംവിധാനം) എന്നീ അവാർഡുകളാണ് അമ്മ നാടകം കരസ്ഥമാക്കിയത്.

വള്ളുവനാട് ബ്രഹ്മയുടെ പാട്ട് പാടുന്ന വെള്ളായി പ്രത്യേക ജൂറി അവാർഡിന് അർഹയായി. മികച്ച സംഗീതസംവിധായകൻ ആലപ്പി വിവേകാനന്ദൻ (നളിനാക്ഷന്റെ വിശേഷങ്ങൾ),മികച്ച നാടകരചന ഫ്രാൻസിസ് ടി. മാവേലിക്കര (നളിനാക്ഷന്റെ വിശേഷങ്ങൾ), ഹേമന്ദ് കുമാർ ( പാട്ട് പാടുന്ന വെള്ളായി), രണ്ടാമത്തെ നടൻ ബിജു ജയാനന്ദൻ ( പാട്ട് പാടുന്ന വെള്ളായി), രണ്ടാമത്തെ നടി കുടശ്ശനാട് കനകം ( ഏറ്റം), മികച്ച ഹാസ്യനടൻ ശ്രീലൻ കലവൂർ ( ചെറിയ കുടുംബവും വലിയ മനുഷ്യരും ), മികച്ച ഗാനരചയിതാവ് കരിവള്ളൂർ മുരളി (അമ്മ, ഇത് ധർമ്മഭൂമിയാണ് ), മികച്ച രംഗപടം വിജയൻ കടമ്പേരി (ചെറിയ കുടുംബവും വലിയ മനുഷ്യരും ), മികച്ച ഗായകൻ ജോസ് സാഗർ ( ഇത് ധർമ്മഭൂമിയാണ് ) ഡോ :രാജാവാര്യർ ( ചെയർമാൻ), ഗിരീശൻ, ബിയാട്രിക്സ് അലക്സ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.