കിളിമാനൂർ:പഴയകുന്നുമ്മേൽ മേഖലാ കമ്മിറ്റിയിലെ നെല്ലിക്കാട് യൂണിറ്റ് സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.വിഷ്ണു അധ്യക്ഷനായിരുന്നു.രശ്മി രക്തസാക്ഷി പ്രമേയവും, രാഹുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ലഷ്മി യു.എം സ്വാഗതം പറഞ്ഞു.യൂണിറ്റ് സെക്രട്ടറി തേജസ് റിപ്പോർട്ട് അവതരിപ്പിച്ചു.റ്റി.എം ഉദയകുമാർ ,ജി എൽ അജീഷ്, രതീഷ് വല്ലൂർ,റഹീം നെല്ലിക്കാട് ,മഞ്ജുഷ എം, എ ന്നിവർ സംസാരിച്ചു.രശ്മി പി ആർ (പ്രസിഡന്റ്),വിഷ്ണു വി.ആർ (വൈസ് പ്രസിഡന്റ്) തേജസ് യു.എം (സെക്രട്ടറി),രാഹുൽ.പി.ആർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.