തിരുവനന്തപുരം: ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കുക, വിദ്യാലയങ്ങളെ എൽ.പിയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾട്ടർനേറ്റീവ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.എസ്.ടി.യു) സെക്രട്ടേറിയറ്റ് ധർണ നടത്തി. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലിസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.അനിൽകുമാർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, കാസർകോട് ജില്ലാ സെക്രട്ടറി പി.മണിമോഹൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടിവ് അംഗം എ.നജീബ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ശ്രീജ, ജോർജ് വയനാട്, ഷാജി പാലക്കാട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സി.രവീന്ദ്രനാഥ് എന്നിവർക്ക് നിവേദനം നൽകി.