vld-1

വെള്ളറട: സ്നേഹപൂർവം 'ബഡ്സ് കോഫി' യുമായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്. പാലിയോട് കേന്ദ്രമാക്കി കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന ബഡ്സ്കൂളിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തങ്കണത്തിൽ കുടുംബശ്രീ നടത്തുന്ന കോഫി ഷോപ്പ് സി.കെ. ഹരിന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. സജിത, സറ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജി. നിർമ്മല, കെ. ഷിജുകുമാർ, ,മണവാരി ബിനു, ബ്ലോക്ക് പഞ്ചായത്തു ക്ഷേമകാര്യ അദ്ധ്യക്ഷ കെ.എസ്. ഷീബാറാണി, കെ. സോമശേഖരൻനായർ, ചെറിയകൊല്ല പ്രദീപ്, കോട്ടുക്കോണം ധർമ്മരാജ്, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.