വക്കം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുധർമ്മ പ്രചാരണസഭ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വക്കത്ത് നിന്ന് തീർത്ഥാടന പദയാത്ര പുറപ്പെടും. 30ന് രാവിലെ 5.30ന് വക്കം കുഞ്ചൻവിളാകം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര വക്കം ഗുരുബ്രഹ്മ സന്നിധിയിലെത്തി (പുത്തൻക്ഷേത്രം) സമൂഹപ്രാർത്ഥനയ്ക്ക് ശേഷം പണയിൽക്കടവ്, വെന്നികോട്, വെട്ടൂർ വഴി ശിവഗിരിയിൽ സമാപിക്കും.