വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ കൃഷിഭവൻ മുഖേന സി.ഡി.ബി പദ്ധതി പ്രകാരം രോഗം വന്ന തെങ്ങുകൾ മുറിച്ചുമാറ്റി പകരം തെങ്ങ് വെയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. കേരകർഷകരുടെ ഒന്നാം ക്ലസ്റ്ററിൽ ഉൾപ്പെട്ട 1, 2, 3, 14 വാർഡുകളിൽ നടപ്പിലാക്കുന്നതിന് കാർഷിക വികസന സമിതി തീരുമാനിച്ചു. താത്പര്യമുള്ള കർഷകർ കൃഷിഭവനിലോ, വാർഡ് തല ക്ലസ്റ്റർ കൺവീനറെയോ സമീപിക്കേണ്ടതാണന്ന് കൃഷി ഓഫീസർ അനുചിത്ര അറിയിച്ചു.