dec09a

ആ​റ്റിങ്ങൽ: വണ്ണാർ സമുദായക്കാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്റി എം.എം. മണി പറഞ്ഞു. വണ്ണാർ സർവീസ് സൊസൈ​റ്റി സംസ്ഥാന സമ്മേളം ആ​റ്റിങ്ങൽ ഗവ. കോളേജ് ഓഡി​റ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ., കുമ്മനം രാജശേഖരൻ, പന്തളം സുധാകരൻ, സി. ലോഹിതദാസൻ, എ. മധുസൂദനൻ, സി. രാജേന്ദ്രൻ, പി.വി. നടേശൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ബി. ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. ഡി. ബാബു, സി. രാജേന്ദ്രൻ, സി. പ്രദീപ് എന്നിവർ സംസാരിച്ചു. സെമിനാർ, ചികിത്സാ സഹായ വിതരണം, ബോധവത്കരണ സെമിനാർ എന്നിവയും നടന്നു.