dec09c

ആ​റ്റിങ്ങൽ:പാർവതിപുരം ശ്രീവിഘ്‌നേശ്വര എൻ.എസ്.എസ് കരയോഗ വാർഷിക സമ്മേളവും വനിതാ സമാജം വാർഷികവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ബാബുചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജി.ഹരിദാസൻനായർ, അശോക് കുമാർ, വി.ടി.സുഷമാദേവി, അനിതാരാജൻബാബു,തങ്കമണി എന്നിവർ സംസാരിച്ചു.കരയോഗ ഭാരവാഹിത്വത്തിൽ ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് വൈസ് പ്രസിഡന്റായി രാമച്ചംവിള പ്രസന്നകുമാർ,സെക്രട്ടറിയായി ശശികുമാരൻനായർ,ട്രഷററായി എം.എസ്.ജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു.ഡോ.എം രവീന്ദ്രൻ നായരേയും,അഡ്വ.എം.പി.ജയചന്ദ്രൻ നായരെയും ആദരിച്ചു.