vijayadas

തിരുവനന്തപുരം: അമരവിള സി.എസ്.ഐ ചർച്ചിന് സമീപം ധന്യയിൽ ഇ.ജെ.വിജയദാസ് (67,കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് മുൻ ചീഫ് എൻജിനയർ ) നിര്യാതനായി. ഗലീലി ഇൻവെസ്റ്റ്മെന്റ് ആൻഡ് ക്രെഡിറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ, വിവിധ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ പ്രോജക്ടുകളുടെ കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ ഡോ. പ്രമീള ഗ്ളാഡീസ് (മുൻ കെമിസ്ട്രി പ്രൊഫസർ ഗവ. വിമൻസ് കോളേജ്).മക്കൾ:നിസി വി.പി, നിമി വി.പി, ഡാനി വി.മരുമക്കൾ: സുമോദ് എസ്, പ്രതാപ് ജയന്ത് സി. പ്രാർത്ഥന: 12ന് വൈകിട്ട് 4ന്.