തിരുവനന്തപുരം:ടിപ്പർ മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കുക,അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടിപ്പർ, ജെ.സി.ബി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ (ടി.ജെ.ഒ.ഡി.എ) സെക്രട്ടേറിയറ്റ് ധർണ നടത്തി. പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാവ് ജെ.എസ്. അഖിൽ, അസോസിയേഷൻ സെക്രട്ടറി സതീഷ് കുമാർ, പോത്തൻകോട് അനിൽകുമാർ, കോലത്തുകര സതീശൻ, വി.കെ.എം സന്തോഷ്, ഇസുദീൻ, നിസാമുദ്ദീൻ, അമീർ, രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.