amritosvam

തിരുവനന്തപുരം: അമൃതോത്സവത്തിനെത്തുന്ന മാതാ അമൃതാനന്ദമയിക്ക് ഗംഭീര വരവേല്പ് നൽകാൻ അമൃതോത്സവവുമായി ബന്ധപ്പെട്ട് ചേർന്ന യോഗം തീരുമാനിച്ചു. കൈമനം അമൃതാനന്ദമയി ആശ്രമം മഠാധിപതി സ്വാമി ശിവാമൃത ചൈതന്യയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒ. രാജഗോപാൽ എം.എൽ.എ, അമൃതോത്സവം വൈസ് ചെയർപേഴ്സൺമാരായ സി. വിഷ്ണുഭക്തൻ, റാണി മോഹൻദാസ്, ആശ്രമം പ്രസിഡന്റ് സജി, സെക്രട്ടറി ജയകുമാർ എന്നിവർ പങ്കെടുത്തു. അഷ്ടോത്തര നാമജപത്തോടെയാണ് യോഗം ആരംഭിച്ചത്. അമ്മയെ കാണാനെത്തുന്ന ഭക്തർക്ക് പ്രസാദ വിതരണവും എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് സ്വാമി ശിവാമൃത ചൈതന്യ പറഞ്ഞു. സ്വാശ്രയ സംഘങ്ങൾക്കുള്ള ഈ വർഷത്തെ വസ്ത്ര വിതരണവും സാമ്പത്തിക സഹായ വിതരണവും ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നടത്താൻ ആഗ്രഹിക്കുന്നതായും ചിറയിൻകീഴ് ഒരേക്കർ സ്ഥലത്ത് പുതിയതായി നവീകരിച്ച ആശ്രമത്തിന്റെ പ്രവർത്തനം ഭംഗിയായി നടത്താൻ വിഷ്ണുഭക്തന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നതായും സ്വാമി കൂട്ടിച്ചേർത്തു.