തിരുവനന്തപുരം: ബാലരാമപുരം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരിയായ രശ്മികൃഷ്ണയുടെ വീട്ടിൽ നിന്ന് ദീപശിഖാ പ്രയാണത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് നടന്ന വിളംബര ഘോഷയാത്രയിൽ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിച്ചു. സമാപന സമ്മേളനം അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ബീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിതാ റാണി അദ്ധ്യക്ഷയായി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജി. റെനി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്.ജി. അനീഷ്, മിനി, റെജി. എസ്.എൽ, ബിജു. കെ.എസ്, സന്ധ്യാ പി.എസ്, പ്രഭ കെ.ജി, ബി. ഷീബ തുടങ്ങിയവർ പങ്കെടുത്തു.