വിതുര: വിതുര സ്വദേശി സജീവ്പിള്ള എഴുതിയ ഡി.സി.ബുക്സ് പുറത്തിറക്കിയ മാമാങ്കം എന്ന നോവലിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4ന് വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മമ്മൂട്ടി നായകനായ മാമാങ്കം എന്ന സിനിമയുടെ ആദ്യസംവിധായകൻകൂടിയാണ് സജീവ് പിള്ള. മാമാങ്കം എന്ന സിനിമയ്ക്ക് ആധാരമായ നോവലാണ് പ്രകാശനം നടത്തുന്നത്. മുൻ വിതുര പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ നേതാവുമായ പി. അയ്യപ്പൻപിള്ളയുടെ മകനാണ് സജീവ്പിള്ള.

വിതുര ഹൈസ്കൂളിൽ നടക്കുന്ന യോഗത്തിൽ പ്രഫ.എം.ജി.ശശിഭൂഷൺ നോവൽ പ്രകാശനം ചെയ്യും. ഡോ.ജി. ബാലചന്ദ്രൻ പുസ്തകാവതരണം നടത്തും. വിതുര കേന്ദ്രമാക്കി രൂപീകരിച്ച നിലപാട് സാംസ്കാരിക ഇടത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. ചടങ്ങിൽ സജീവ് പിള്ളയെ ആദരിക്കും. എം.എൽ.എ മാരായ കെ.എസ്. ശബരിനാഥൻ, ഡി.കെ. മുരളി, എെ.ബി. സതീഷ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിതുരശശി, ചാരുപാറരവി, അഡ്വ.അരവിന്ദാക്ഷൻനായർ, ചെറ്റച്ചൽ സഹദേവൻ, കെ.എസ്. സുനിൽകുമാർ, പി.ബിജു, എം.കെ. കിഷോർ, അഡ്വ.എൻ. ഷൗക്കത്തലി, അഡ്വ.ആർ. ജയദേവൻ, എം.എസ്. റഷീദ് വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി എന്നിവർ പങ്കെടുക്കും.