ശിവഗിരി: ശിവഗിരി തീർത്ഥാടന കപ്പിനു വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റിൽ അണ്ടർ 19 വിഭാഗത്തിൽ തിരുവനന്തപുരം അയ്യങ്കാളി സ്കൂൾ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ലിയോ 13 എച്ച്.എസ്.എസ് പുല്ലുവിളയെ തോല്പിച്ച് കിരീടം നേടി. വിജയികൾക്ക് ഫുട്ബാൾ താരം കെ.അജയൻനായരും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും അഡ്വ. വി.ജോയി എം.എൽ.എയും ചേർന്ന് ട്രോഫി സമ്മാനിച്ചു.
തീർത്ഥാടനകമ്മിറ്റി ജനറൽ കൺവീനർ അജി.എസ്.ആർ.എം, സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി.അനിൽകുമാർ, ഫുട്ബാൾ താരം രാജീവ് കുമാർ, മുൻ ദേശീയ വോളിബാൾ താരം രവീന്ദ്രൻനായർ, എസ്.ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.