നെയ്യാറ്റിൻകര: തോട്ടവാരം ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച മിൽക്ക് അനലൈസറിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എസ്. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. അഡ്വ.എസ്. ഗിരീഷ് കുമാർ, ഡോ.സി.വി. ജയകുമാ‌ർ, എസ്.എസ്. സ്വപ്‌നജിത്ത് തുടങ്ങിയവർ പങ്കെടുത്തു.