aswinkumar-

തിരുവനന്തപുരം: കാശ്‌മീരിനെക്കുറിച്ച് സിനിമ എടുക്കുന്നവരെ തിരക്കഥാ രചന മുതൽ സെൻസറിംഗ് വരെ അനുമതി നൽകുന്നവർ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്ന് 'നോ ഫാദേഴ്സ് ഇൻ കശ്മീരിന്റെ" സംവിധായകൻ അശ്വിൻ കുമാർ പറഞ്ഞു. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാശ്മീർ പോലെയുള്ള സെൻസിറ്റാവായ വിഷയങ്ങൾ പ്രമേയമാക്കി ഇന്ത്യയിൽ സിനിമ നിർമ്മിക്കുക എളുപ്പമല്ല. കാശ്മീരിലെ ശരി തെറ്റുകളെക്കുറിച്ച് പഠിക്കാതെ സോഷ്യൽ മീഡിയകളിലൂടെ ഒരാളെ ഹീറോയായും വില്ലനായും ചിത്രീകരിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.