തിരുവനന്തപുരം: പെൺകുട്ടികൾ കളരി പഠിക്കുന്നത് ആരെയും തല്ലാനല്ല, സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് മീനാക്ഷി ഗുരുക്കൾ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമബോർഡ് 25 വയസിൽ താഴെയുള്ള യുവതികൾക്കായി സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനം വഴുതക്കാട് വിമെൻസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുവജക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അദ്ധ്യക്ഷനായി. യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, ബോർഡ് അംഗം സന്തോഷ് കാല, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി, കെ.എ.എൽ ചെയർമാൻ കരമന ഹരി, പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ശാന്തി, വിനയ എന്നിവർ സംസാരിച്ചു. കോളേജ് മാഗസിൻ എഡിറ്റർ ചിത്ര ശിവകാമി സ്വാഗതവും യുവജക്ഷേമ ബോർഡ് ജില്ലാ കോ ​ഓർഡിനേറ്റർ എ.എം. അൻസാരി നന്ദിയും പറഞ്ഞു. രണ്ട് കേന്ദ്രങ്ങളിലായി 19 വരെയാണ് പരിശീലനം. ഗവ. നഴ്സിംഗ് കോളേജിൽ വൈകിട്ട് നാല് മുതൽ ആറ് വരെയും വിമെൻസ് കോളേജിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ് പരിശീ​ലനം.