nivedhanam

പാലോട്: പെരിങ്ങമ്മല ഇലവുപാലം വാർഡിലെ മണലി ചതുപ്പിൽ സ്ഫോടക വസ്തു നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ പശ്ചിമ ഘട്ട ജൈവ കലവറ പരിപാലന സമിതി (ഡബ്ല്യൂ.എച്.സി.എഫ്) ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. നിവേദനം നൽകി. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സാലി പാലോട് നേതൃത്വം നൽകി. നിസാർ മുഹമ്മദ് സുൽഫി, സലീം പള്ളി വിള, മൈലക്കുന്ന് രവി, പെരിങ്ങമ്മല അജിത്, താന്നിമൂട് ഇല്യാസ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.

പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതിയുമായി സഹകരിച്ച് സമര പരിപാടികൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുവാൻ ബുധനാഴ്ച 4ന് പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തിൽ യോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.