
ഈ മാസം 26ന് ലോകത്തിന്റെ വിവിധയിടങ്ങളിൽ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ചില പ്രദേശങ്ങൾ, തെക്കേ ഇന്ത്യയിലെ മംഗലാപുരം, കേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് , പാലക്കാട് ജില്ലകൾ, കോയമ്പത്തൂർ,ബംഗാൾ ഉൾക്കടൽ, സിംഗപ്പൂർ , ഇന്തോനേഷ്യ എന്നിവിടങ്ങളിലൂടെ കടന്ന് പസഫിക്കിന്റെ കിഴക്കേ തീരദേശങ്ങളിൽ അവസാനിക്കും. സൗദി അറേബ്യയിലെ റിയാദിൽ നിന്നും 220 കി.മീ വടക്ക് കിഴക്കായുള്ള പ്രദേശത്തു നിന്നാണ് വലയ ഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. പസഫിക്ക് ദ്വീപായ ഗുവാം എന്നയിടത്താണ് ഏറ്റവും ഒടുവിൽ ഇതു ദൃശ്യമാകുക. ഈ വർഷം ലോകത്തു ദൃശ്യമാകുന്ന മൂന്നാമത്തെ സൂര്യഗ്രഹണമാണിത്. ഏഷ്യ,ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. കേരളത്തിലെ മറ്റിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ഈ വേളയിൽ കാണാം.
സൂര്യബിംബത്തെ ചന്ദ്രൻ മറയ്ക്കുമ്പോൾ ആണ് ഭൂമിയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384400 കി.മീ ആണ് . ഈ ദൂരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. ചന്ദ്രൻ ഭൂമിയുടെ അടുത്തായിരിക്കുമ്പോൾ ചന്ദ്രന്റെ തളികയ്ക്ക് വലിപ്പം കൂടുതൽ തോന്നിക്കും. അതിനാൽ ആ സമയത്ത് സൂര്യനെക്കടന്ന് ചന്ദ്രൻ പോകുന്നതായി ഭൂമിയിൽ ദൃശ്യമാകുമ്പോൾ ഇടയ്ക്ക് സൂര്യൻ പൂർണമായും കുറച്ചു നിമിഷങ്ങളോളം മറയുന്നു. ഇതാണ് സമ്പൂർണ സൂര്യഗ്രഹണത്തിന് കാരണമായി വരുന്നത്. അതേ സമയം ചന്ദ്രൻ ഭൂമിയിൽ നിന്നും ദൂരത്തായിരിക്കുമ്പോൾ ഉണ്ടാകുന്ന സൂര്യഗ്രഹണം ഭാഗികമോ വലയ സൂര്യഗ്രഹണമോ ആയിരിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കാത്തതിനാൽ സൂര്യന്റെ ബാക്കി ഭാഗം ചന്ദ്രനു ചുറ്റും ഒരു പ്രകാശവളയം പോലെ കാണപ്പെടും. കുറച്ചു നിമിഷങ്ങൾ മാത്രമാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യന്റെ തീവ്രപ്രകാശം ചന്ദ്രനു ചുറ്റും ഒരു 'അഗ്നിവളയം" സൃഷ്ടിക്കുന്നു. പ്രത്യക്ഷത്തിൽ ഇപ്രകാരമെന്നു തോന്നുന്നതാണ്. സൂര്യൻ യഥാർത്ഥത്തിൽ 14.9 കോടി കി.മീ ദൂരത്താണ് .ഭാഗിക സൂര്യഗ്രഹണം സ്ഥിരമായി ഉണ്ടാകാറുണ്ടെങ്കിലും വലയ സൂര്യഗ്രഹണം അപൂർവമാണ്. കേരളത്തിൽ ആദ്യം ഇതു ദൃശ്യമാകുക കാസർകോട് ആയിരിക്കും. വയനാട് ജില്ലയിലെ കല്പറ്റയിൽ ഏറ്റവും പൂർണതയോടെ ദൃശ്യമാകുമെന്നും പറയപ്പെടുന്നു.
നഗ്നനേത്രങ്ങളാൽ ഒരിക്കലും കാണാൻ ശ്രമിക്കരുത്
നമ്പർ 14 വെൽഡിംഗ് ഗ്ലാസാണ് ഇതു വീക്ഷിക്കാൻ ഏറ്റവും സുരക്ഷിതം. അതും അർദ്ധനിമിഷത്തേക്ക് മാത്രം.
ഉപയോഗം കഴിഞ്ഞ എക്സ് റേ ഫിലിമുകളുടെ കറുത്തഭാഗം പത്തെണ്ണമെങ്കിലും അടുക്കിവച്ച് അർദ്ധനിമിഷം വീക്ഷിക്കാം. ഇപ്പോൾ പ്രചാരത്തിലുള്ള എക്ലിപ്സ് ഗ്ലാസുകൾ സുരക്ഷിതമല്ല.
ശാസ്ത്ര ഏജൻസികൾ സൗജന്യമായി കുട്ടികൾക്കും മറ്റും നല്കുന്ന എക്ലിപ്സ് ഗ്ലാസുകൾ ഉപയോഗിച്ച് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല.
ഒരു കാർഡ് ബോർഡിൽ ചെറിയ ദ്വാരമിട്ട് സൂര്യപ്രകാശം മറ്റൊരു കാർഡ് ബോർഡിൽ പതിപ്പിച്ച് ഗ്രഹണം കാണാം.
ടെലിസ്കോപ്പുകൾ, ബൈനോക്കുലറുകൾ, കാമറ തുടങ്ങിയവ ഉപയോഗിച്ച് സൂര്യനെ നോക്കാനേ പാടില്ല. അന്ധതയാകും ഫലം.
സൂര്യനെ നേരിട്ടു നോക്കിയാൽ സൗരകിരണങ്ങൾ നേത്രങ്ങളിലെ പ്രകാശ സംവേദന കോശങ്ങളിൽ ഫോട്ടോ കൊയാഗുലേഷൻ എന്ന ഹാനി വരുത്തി വയ്ക്കും. കാലക്രമേണ ദൃഷ്ടിയിൽ കറുത്ത പൊട്ടുകൾ ദൃശ്യമാകുന്നതാണ് ഇതിന്റെ ഫലം.
ഗ്രഹണസമയത്ത് മറയുന്ന സൂര്യൻ പെട്ടെന്നു പ്രഭാപൂരിതനാകുന്നതിനാൽ സുരക്ഷിത മാർഗങ്ങൾ അവലംബിക്കുന്നതാണ് നല്ലത്.
കേരളത്തിൽ ഗ്രഹണം ദൃശ്യമാകുന്ന സമയക്രമം
കാസർകോട്
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.04
വലയഗ്രഹണം തുടക്കം: 9.24
പരമാവധി : 9.25
വലയഗ്രഹണം
അവസാനം: 9.27
ഭാഗിക ഗ്രഹണം
അവസാനം: 11.04
കണ്ണൂർ
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.04
വലയഗ്രഹണം തുടക്കം: 9.24
പരമാവധി : 9.26
വലയഗ്രഹണം
അവസാനം: 9.27
ഭാഗിക ഗ്രഹണം
അവസാനം: 11.05
കോഴിക്കോട്
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.05
വലയഗ്രഹണം തുടക്കം: 9.26
പരമാവധി : 9.27
വലയഗ്രഹണം
അവസാനം: 9.28
ഭാഗിക ഗ്രഹണം
അവസാനം: 11.07
വയനാട്
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.05
വലയഗ്രഹണം തുടക്കം: 9.26
പരമാവധി : 9.27
വലയഗ്രഹണം
അവസാനം: 9.29
ഭാഗിക ഗ്രഹണം
അവസാനം: 11.07
പാലക്കാട്
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.06
വലയഗ്രഹണം തുടക്കം: 9.28
പരമാവധി : 9.28
വലയഗ്രഹണം
അവസാനം: 9.29
ഭാഗിക ഗ്രഹണം
അവസാനം: 11.09
കേരളത്തിൽ
വയനാട്ടിലെ
കല്പറ്റയിൽ
വ്യക്തമായി
കാണാം
തിരുവനന്തപുരം
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.07
പരമാവധി : 9.30
ഭാഗിക ഗ്രഹണം
അവസാനം: 11.11
പത്തനംതിട്ട
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.06
പരമാവധി : 9.29
ഭാഗിക ഗ്രഹണം
അവസാനം: 11.11
കൊല്ലം
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.06
പരമാവധി : 9.29
ഭാഗിക ഗ്രഹണം
അവസാനം: 11.10
കോട്ടയം
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.06
പരമാവധി : 9.29
ഭാഗിക ഗ്രഹണം
അവസാനം: 11.10
ആലപ്പുഴ
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.06
പരമാവധി : 9.28
ഭാഗിക ഗ്രഹണം
അവസാനം: 11.09
ഇടുക്കി
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.06
പരമാവധി : 9.29
ഭാഗിക ഗ്രഹണം
അവസാനം: 11.11
എറണാകുളം
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.06
പരമാവധി : 9.28
ഭാഗിക ഗ്രഹണം
അവസാനം: 11.09
തൃശൂർ
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.05
പരമാവധി : 9.28
ഭാഗിക ഗ്രഹണം
അവസാനം: 11.08
മലപ്പുറം
ഭാഗിക ഗ്രഹണം തുടക്കം
ഡിസംബർ 26 രാവിലെ 8.05
പരമാവധി : 9.27
ഭാഗിക ഗ്രഹണം
അവസാനം: 11.08