കടയ്ക്കാവൂർ: വിലക്കയറ്റത്തിനെതിരെയും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം അഞ്ചുതെങ്ങ് ജംഗ്ഷനിൻ സമാപിച്ചു. പ്രതിഷേധത്തിനൊടുവിൽ പിണറായി വിജയന്റെ കോലം കത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, ഡി.സി.സി അംഗം നെൽസൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ്, വൈസ് പ്രസിഡന്റ് ജിഫിൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിത, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബിജു, ടോമി , മാർട്ടിൻ, പ്രദീപ്, ജീജ ,ഹെന്ന, ബിനീഷ് എന്നിവർ പങ്കെടുത്തു.