തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ യൂത്ത് മൂവ്മെന്റ് യൂണിയൻതല നേതൃത്വക്യാമ്പ് 14ന് ഉച്ചയ്ക്ക് 2ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ക്യാമ്പിന്റെ ഉദഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് സംഘടനാസന്ദേശവും യോഗം കൗൺസിലർ പി.ടി. മന്മദൻ പഠനക്ളാസും നയിക്കും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കടകംപള്ളി സനൽ, കരിക്കകം സുരേഷ് കുമാർ, യൂത്ത് മൂവ്മെന്റ് കോ - ഒാർഡിനേറ്റർ അരുൺ അശോക് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് സ്വാഗതം പറയുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ചേന്തി അനിൽ നന്ദി പറയും.