വെഞ്ഞാറമൂട്: ആറു മാസമായി വാമനപുരം ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ നിരന്തരം ഉന്നയിച്ചിട്ടും ഇതുവരെയും നടപടിയുണ്ടായില്ലന്ന് അംഗങ്ങൾ ആരോപിക്കുന്നു. പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി കോൺഗ്രസ് അംഗങ്ങളായ രാജീവ് പി. നായർ, ആർ. മണികണ്ഠൻ, മിനി മുംതാസ്, ബി.ജെ.പി അംഗങ്ങളായ ജയകുമാർ, സതിരാജ് എന്നിവർ ബഹിഷ്കരിക്കുകയായിരുന്നു.