upavasam

വിതുര: തൊളിക്കോട് പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തരമായി ശമ്പളം നൽകുക, തെരുവ് വിളക്കുകൾ കത്തിക്കുക, ആശുപത്രിയിൽ ഇൻപേഷ്യന്റ് വിഭാഗം ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് പാർലമെന്റ് ലീഡർ എൻ.എസ്. ഹാഷിമിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ഉപവാസസമരം നടത്തി. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, പഞ്ചായത്തംഗങ്ങളായ തൊളിക്കോട് ഷംനാദ്, ടി. നളിനകുമാരി, നട്ടുവൻകാവ് വിജയൻ, ലിജി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ, കെ.എൻ. അൻസർ, തച്ചൻകോട് പുരുഷോത്തമൻനായർ, ഷൈലജാ ആർ. നായർ, പൊൻപാറ സതീശൻ, സുഷമ, ശോഭനാജോർജ്, എം.എം. ബുഹാരി, സുകുമാരൻകുട്ടി, മോഹനൻനായർ, ഉവൈസ്ഖാൻ, ഷെമിഷംനാദ്, സെൽവരാജ്, ഗോപിനാഥൻനായർ, ശ്യാം, ഷാൻ, സുവർണകുമാർ, അൻവർ, മുബാറക്ക് എന്നിവർ പങ്കെടുത്തു.